പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസ്: യൂത്ത് ലീ​ഗ് പ്രവർത്തകൻ അറസ്റ്റിൽ



മലപ്പുറം> പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച മലപ്പുറം കേരള ബാങ്ക് ജീവനക്കാരനും യൂത്ത് ലീ​ഗ് പ്രവർത്തകനുമായ മലപ്പുറം കോഡൂർ ഉമ്മത്തൂർ സ്വദേശി ഒറ്റകത്ത് സെയ്‌ദ് അലി അകബർ ഖാൻ (39) അറസ്‌റ്റി‌ൽ. പ്രതിയുടെ പെൺസുഹൃത്തും കുട്ടിയുടെ ഉമ്മയുമായ 39 കാരിയെയും മലപ്പുറം വനിതാ പൊലീസ് അറസ്റ്റ്‌ ചെയ്‌തു. പീഡനത്തിന് സൗകര്യങ്ങൾ ഒരുക്കിയതിനാണ് ബാങ്കിലെ ട്രൈനിങ് സെന്ററിലെ ജീവനക്കാരിയായ തിരുവനന്തപുരം സ്വദേശിനിയെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയവേ അലി അകബർ ഖാനെ ഉമ്മത്തൂരിലെ ബന്ധു വീട്ടിൽ നിന്നും യുവതിയെ എറണകുളത്തെ വനിതാ ഹോസ്‌റ്റലിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. 2021 നവംബറിലും ഡിസംബറിലും കുട്ടിയെ മലപ്പുറത്തെ ബാങ്കിലും കാറിലും വെച്ച് പ്രതി പീഡിപ്പുവെന്നായിരുന്നു പരാതി. പഠനത്തിൽ മുടുക്കിയായിരുന്ന കുട്ടി മാനസിക സംഘർത്താൽ പരീക്ഷകളിൽ നിന്ന് വിട്ട് നിന്നതോടെ സ്‌കൂൾ അതികൃതർ നടത്തിയ കൗൺസിലിങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. ചൈൽഡ് ലൈൻ റിപ്പോർട്ടിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. തുടരന്വേഷത്തിന് സംഭവം നടന്ന മലപ്പുറത്തേക്ക് കേസ് കൈമാറി. ഭർത്താവും രണ്ട് പെൺകുട്ടികളുടെ അമ്മയുമായ യുവതി ജോലി ആവശ്യാർഥം മലപ്പുറത്താണ് താമസം. കുട്ടി ഇടക്ക് മലപ്പുറത്ത് വരാറുണ്ട്. ഇതിനിടെയാണ് പീഡനം നടന്നത്. യുവതി കേരള ബാങ്കിലെ ക്ലർക്കായ പ്രതി അലി അകബർ ഖാനുമായി അടുപ്പത്തിലായിരുന്നു. പിന്നീട് ഭർത്താവുമായി അകന്ന് മലപ്പുറത്ത് സ്ഥിരം താമസമാക്കി. കുട്ടിയെ തന്റെ കൂടെ വരാൻ യുവതി നിർബന്ധിച്ചതോടെ കുട്ടി വീണ്ടും പിഢനം ഭയന്ന് സ്‌കൂൾ അധികൃതരോട് കൗൺലിങിനിടെ സംഭവങ്ങൾ പുറത്ത് പറയുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മലപ്പുറം വനിതാ പൊലീസ് ഡിസംബർ 11ന്‌ മലപ്പുറം ജില്ലാ ബാങ്കിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെ, പ്രതി പൊലീസിനെ വെട്ടിച്ച് ബാങ്കിൽനിന്ന് മുങ്ങി. എസ്എച്ച്ഒ പി എം സന്ധ്യാദേവി, എസ്ഐ ഇന്ദിരാമണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പഴയ മലപ്പുറം ജില്ലാ ബാങ്ക് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർ​ഗനൈസേഷൻ‌ ജനറൽ സെക്രട്ടറിയാണ് പ്രതി സെയ്ദ് അലി അകബർ ഖാൻ. ലീ​ഗ് എംഎൽഎ പി കെ ബഷീറാണ് ഓർ​ഗനൈസേഷൻ‌ പ്രസിഡന്റ്. പ്രതിയെ ഞായറാഴ്ച മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ പ്രതിയായ യുവതിയെ ശനിയാഴ്ച റിമാൻഡ് ചെയ്‌തിരുന്നു.   Read on deshabhimani.com

Related News