ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക്‌ പുതിയ പരമാധ്യക്ഷൻ; ഡോ. മാത്യൂസ് മാര്‍ സെവേറിയോസ്‌ പുതിയ കാതോലിക്കയായി അഭിഷിക്തനായി



പത്തനംതിട്ട > ഡോ. മാത്യൂസ് മാര്‍ സെവേറിയോസ്‌ ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്കയായി അഭിഷിക്തനായി. പുതിയ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ എന്ന നാമം സ്വീകരിച്ചു. സ്ഥാനാരോഹണം ഇന്ന് രാവിലെ പരുമല സെമിനാരിയില്‍ നടന്നു. ഇന്നലെ സുനഹദോസ് നിര്‍ദ്ദേശം മലങ്കര അസോസിയേഷന്‍ അഗീകരിച്ചതോടെ ഡോ. മാത്യൂസ് മാര്‍ സെവേറിയോസ് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. യോഗത്തില്‍ വച്ച് തന്നെ പുതിയ കാതോലിക ബാവയ്ക്ക് സ്ഥാനചിഹ്നങ്ങളും അംശവടിയും കൈമാറി. സഭാ ചരിത്രത്തില്‍ ആദ്യമായി വേദി ഇത്തരമൊരു ചടങ്ങിന് സാക്ഷിയായത് പ്രധാന സവിശേഷത ഉണര്‍ത്തി. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനും, എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ മുന്‍ സെക്രട്ടറിയും, വര്‍ക്കിങ്‌ കമ്മിറ്റിയംഗവുമാണ്  ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത. കാലം ചെയ്‌ത കാതോലിക്കാ ബാവായുടെ അസിസ്റ്റന്‍റായി സേവനമനുഷ്ഠിച്ചു. കോട്ടയം വാഴൂർ സ്വദേശിയാണ്. Read on deshabhimani.com

Related News