മഹിള അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‌ ഉജ്ജ്വല തുടക്കം

രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്ന പ്രതിനിധികൾ


എം സി ജോസഫൈൻ നഗർ (ആലപ്പുഴ) കേരളീയ സ്‌ത്രീ മുന്നേറ്റത്തിന്‌ കുതിപ്പേകിയ പോരാട്ട സ്‌മരണകൾ ഇരമ്പുന്ന സമരഭൂമിയിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പതിമൂന്നാം സംസ്ഥാന സമ്മേളനത്തിന്‌ ഉജ്വലതുടക്കം. പുന്നപ്ര–- വയലാർ പോരാളികളുടെ ഹൃദയ രക്തംകൊണ്ട്‌ ചുവന്ന മണ്ണിൽ  സമ്മേളനത്തിന്‌ തുടക്കംകുറിച്ച്‌ എം സി ജോസഫൈൻ നഗറിൽ (കാമിലോട്ട്‌ കൺവൻഷൻ സെന്റർ)  സംസ്ഥാന പ്രസിഡന്റ്‌ സൂസൻ കോടി പതാകയുയർത്തി. പ്രതിനിധി സമ്മേളനം അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ സുഭാഷിണി അലി ഉദ്‌ഘാടനംചെയ്‌തു. രക്തസാക്ഷി പ്രമേയം - സോഫിയ മെഹറും അനുശോചനപ്രമേയം ടി വി അനിതയും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർപേഴ്‌സൺ കെ ജി രാജേശ്വരി സ്വാഗതം പറഞ്ഞു.   സംസ്ഥാന സെക്രട്ടറി അഡ്വ. സി എസ്‌ സുജാത പ്രവർത്തനറിപ്പോർട്ടും  അഖിലേന്ത്യ സെക്രട്ടറി മറിയം ധാവ്‌ളെ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.   പി കെ ശ്രീമതി, കെ കെ ശൈലജ, പി സതീദേവി, പി കെ സൈനബ, മന്ത്രി ആർ ബിന്ദു തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.  സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ എന്നിവർ അഭിവാദ്യം ചെയ്‌തു.  ‘വർഗീയതയും സമകാലീന ഇന്ത്യയും  സെമിനാർ പ്രൊഫ. മാലിനി ഭട്ടാചാര്യ ഉദ്‌ഘാടനം ചെയ്‌തു. എസ് പുണ്യവതി വിഷയം അവതരിപ്പിച്ചു. പി കെ ശ്രീമതി അധ്യക്ഷയായി. കെ കെ ശെെലജ നന്ദി പറഞ്ഞു. ചൊവ്വാഴ്‌ച രാവിലെ 9.30ന്‌‌ പൊതുചർച്ച ആരംഭിക്കും.  ബുധൻ വൈകിട്ട്‌ നാലിന്‌ മല്ലു സ്വരാജ്യം നഗറിൽ ( ഇ എം എസ്‌ സ്‌റ്റേഡിയം ) പൊതുസമ്മേളനം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ ഉദ്‌ഘാടനം ചെയ്യും.   Read on deshabhimani.com

Related News