മഹാരാജാസ് ചുവന്നു തന്നെ: മുഴുവൻ സീറ്റിലും എസ്എഫ്ഐ



കൊച്ചി > എം ജി സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയം തുടർന്ന്‌ എസ്‌എഫ്‌ഐ. മഹാരാജാസ്‌ കോളേജിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ സാരഥികൾ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിച്ചു. ടി എസ്‌ ശ്രീകാന്താണ്‌ ചെയർമാൻ. എം ആതിര (വൈസ്‌ ചെയർപേഴ്‌സൺ), എസ്‌ എസ്‌ റൂബി (ജനറൽ സെക്രട്ടറി), കെ നവനീത്‌, കെ കെ അമൽ (യുയുസിമാർ), ബി പ്രകൃതി, വി വിപഞ്ചിക (വനിതാ പ്രതിനിധികൾ), കെ എസ്‌ ശ്രീഹരി (ആർട്‌സ്‌ ക്ലബ്‌ സെക്രട്ടറി), തമീം റഹ്മാൻ (മാഗസിൻ എഡിറ്റർ). ചങ്ങനാശേരി എസ്‌ബി കോളേജിലും എസ്എഫ്‌ഐയ്‌ക്ക് വിജയം. കോളേജിലെ ആദ്യ വനിതാ ചെയര്‍പേഴ്‌സണ്‍ ആയി അമൃത സിഎച്ച് തെരഞ്ഞെടുക്കപ്പെട്ടു.    Read on deshabhimani.com

Related News