മുന്നേറ്റത്തിന്‌ 
തുരങ്കംവയ്‌ക്കരുത്‌ : മധുപാൽ



തിരുവനന്തപുരം ഉന്നത വിദ്യാഭ്യാസരംഗത്തെ തുരങ്കംവയ്‌ക്കാനുള്ള ശ്രമങ്ങൾക്കെതിരായ താക്കീതാകും ചൊവ്വാഴ്‌ചത്തെ പ്രതിഷേധക്കൂട്ടായ്‌മയെന്ന്‌ സംവിധായകനും നടനുമായ മധുപാൽ പറഞ്ഞു. വിദ്യാഭ്യാസരംഗമാകെ പുതിയ മികവിലാണ്‌. ഡിജിറ്റൽ സർവകലാശാല പോലുള്ളവ ഇവിടെ വരുന്നു. കേരളത്തിനു പുറത്തുനിന്നുള്ള വിദ്യാർഥികളും ശ്രദ്ധിക്കുന്ന നിലയാണ്‌ ഇപ്പോൾ. കേരളത്തിൽനിന്ന്‌ നിരവധി വിദ്യാർഥികളാണ്‌ വിദേശരാജ്യങ്ങളെയടക്കം ഉന്നത വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത്‌. അവരെ ഇവിടെ ഉൾക്കൊള്ളാനും ലോക തൊഴിൽ സാഹചര്യങ്ങളിലേക്ക്‌ അവരെ പ്രാപ്‌തമാക്കാനും കഴിയണം. അതിനുള്ള ശ്രമമാണ്‌ സർക്കാർ നടത്തുന്നത്‌. വിദ്യാഭ്യാസ മേഖലയിലെ പുരോഗതിക്കായി യോജിച്ച തീരുമാനങ്ങളെടുക്കാൻ സംസ്ഥാന സർക്കാരിന്‌ സ്വാതന്ത്ര്യമുണ്ട്‌. അപ്പോഴാണ്‌ ഞാൻ സർവാധികാരി എന്നു പറഞ്ഞ്‌ ചിലർ രംഗത്തെത്തുന്നത്‌. ജനങ്ങൾ തെരഞ്ഞെടുത്തുവരുന്നവരാണ്‌ നമ്മുടെ ജനപ്രതിനിധികൾ, അല്ലാതെ നോമിനേറ്റ്‌ ചെയ്‌ത്‌ എത്തിയവരല്ല. അവർക്ക്‌ ഉത്തരവാദിത്വം ജനങ്ങളോടാണ്‌. ജനാധിപത്യം നൽകുന്ന ഈ പ്രാധാന്യം തിരിച്ചറിയാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News