മാല പാര്‍വതി ‘അമ്മ’ ഐസിസി കമ്മിറ്റിയിൽ നിന്ന് രാജിവച്ചു



കൊച്ചി> നടി മാല പാര്‍വതി അമ്മ ആഭ്യന്തര പരാതി പരിഹാരസമിതി (ഐസിസി) കമ്മിറ്റിയിൽ നിന്ന് രാജിവെച്ചു. വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജി. വിജയ് ബാബുവിനെതിരെ അമ്മയെടുത്തത് അച്ചടക്ക നടപടിയല്ലെന്ന് മാല പാര്‍വതി പറഞ്ഞു. അമ്മ ഇറക്കിയ വാർത്താ കുറിപ്പിൽ വിയോജിപ്പുണ്ടെന്ന് മാലാ പാർവതി വ്യക്തമാക്കി. വിജയ് ബാബുവിന്റെ എഫ്ബി ലൈവ് എല്ലാവരും കണ്ടതാണ്. വിജയ് ബാബുവിനെതിരെ പെൺകുട്ടിയുടെ പേര് പറഞ്ഞതിൽ നടപടി ഉണ്ടാകണം അതുകൊണ്ടുതന്നെ അച്ചടക്ക നടപടി എടുക്കാൻ അമ്മ ആഭ്യന്തര പരാതി പരിഹാര സെല്ലിന് (ഐസിസി) ഉത്തരവാദിത്വം ഉണ്ട്. നിലവിൽ എടുത്തത് അച്ചടക്ക നടപടി ആവില്ല. ഇത്തരത്തിൽ ഐസിസിയിൽ തുടരനാകില്ലെന്നും മാലാ പാ‍ർവ്വതി വ്യക്തമാക്കി. എക്സിക്യൂട്ടീവ് കൗണ്സിലിൽ നിന്ന് മാറ്റി നിർത്തണം എന്നാണ് ഐസിസി ആവശ്യപ്പെട്ടത്. ഈ ശുപാർശ അംഗീകരിക്കും എന്നാണ് കരുതിയിരുന്നത്. മാറി നിൽക്കാൻ അമ്മ ആവശ്യപ്പെട്ടു എന്ന് വാക്ക് പ്രസ് റിലീസിൽ ഇല്ല. വിജയ് ബാബുവിന്റെ രാജി അമ്മ ആവശ്യപ്പെട്ടു എന്നൊരു വാക്ക് ഉണ്ടായിരുന്നെങ്കിൽ രാജി വയ്ക്കില്ലയിരുന്നുവെന്നും അവർ പറഞ്ഞു.   Read on deshabhimani.com

Related News