ബിഷപ്പിന്റേത്‌ 
ക്രൈസ്‌തവരുടെയാകെ അഭിപ്രായമല്ല : എം വി ഗോവിന്ദൻ



തിരുവനന്തപുരം തലശേരി ആർച്ച്‌ ബിഷപ്പിന്റേത്‌ ക്രൈസ്‌തവരുടെയാകെ അഭിപ്രായമല്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ക്രൈസ്‌തവ ന്യൂനപക്ഷത്തിനാകെ ബിഷപ്‌ മാർ പാംപ്ലാനിയുടെ നിലപാടാണ്‌ എന്നതിനോട്‌ യോജിപ്പില്ല. ഒരാളുടെ പ്രസ്‌താവനയിൽ ഇടിഞ്ഞുപൊളിഞ്ഞുപോകുന്നതാണ്‌ കേരളത്തിലെ മതനിരപേക്ഷ ഉള്ളടക്കം എന്ന്‌ ധരിക്കുന്നില്ല. അതിനാൽ ഉൽക്കണ്‌ഠയില്ല. കൂടിക്കാഴ്‌ച നടന്നത്‌ ക്രൈസ്‌തവരുടെ ഇടയിൽ കടന്നുകയറാനുള്ള ബിജെപി ശ്രമവുമായി ബന്ധപ്പെട്ടാണോ എന്നു പറയേണ്ടത്‌  ബിഷപ്പും ബിജെപി നേതൃത്വവുമാണ്‌. ബിജെപിക്കാർ മാത്രമാണ്‌ ബിഷപ്പിന്റെ പ്രസ്‌താവനയെ അംഗീകരിച്ചത്‌. റബർ വില ഇടിയുന്നതിന്റെ പൂർണ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണ്‌. ബിഷപ്‌ പറഞ്ഞതിനെ രാഷ്ട്രീയമാക്കി ബിജെപിക്ക്‌ കേരളത്തിലേക്ക്‌ പ്രവേശിക്കാൻ പഴുതുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമാണോ എന്നതാണ്‌ ആലോചിക്കേണ്ടത്‌. ക്രൈസ്‌തവർക്കെതിരായ വലിയ കടന്നാക്രമണം നടത്തുന്ന സർക്കാരാണ്‌ ബിജെപിയുടേത്‌. ഈ അടുത്ത്‌ 79 ക്രൈസ്‌തവ സംഘടനകൾ ചേർന്ന്‌ ഡൽഹിയിൽ പ്രതിഷേധം നടത്തി. കേരളത്തിൽനിന്ന്‌ ഉൾപ്പെടെയുള്ളവർ അതിൽ പങ്കെടുത്തു. 598 അതിക്രമങ്ങളുടെ വിവരമാണ്‌ അവർ രേഖാമൂലം എഴുതിക്കൊടുത്തത്‌.  21 സംസ്ഥാനത്തിൽ കടന്നാക്രമണം നടക്കുന്നതായും അറിയിച്ചു. അതെല്ലാം ഏതെങ്കിലും ഒരു ദിവസം റബറിന്റെ പേരിൽ നിലപാടെടുത്താൽ മാറുമെന്ന്‌ ധരിക്കുന്നില്ലെന്നും തിരുവനന്തപുരം പ്രസ്‌ക്ലബ്‌ സംഘടിപ്പിച്ച മീറ്റ്‌ ദ പ്രസിൽ അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News