ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഇഡി നിലപാട് അറിയിക്കണം



കൊച്ചി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി എൻഫോഴ്സ്‌മെന്റ്‌‌ ഡയറക്ടറേറ്റിന്റെ (ഇഡി) നിലപാട്  തേടി. കൂടുതൽ വാദത്തിനായി ഡിസംബർ രണ്ടിലേക്ക് മാറ്റി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിരസിച്ചതിനാലാണ്‌ ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. സ്വർണക്കടത്തുമായോ ലൈഫ് മിഷൻ ഇടപാടുകളുമായോ തനിക്ക് ബന്ധമുണ്ടെന്ന് സ്വപ്ന മൊഴി നൽകിയിട്ടില്ലെന്ന്‌  ശിവശങ്കർ ഹർജിയിൽ പറഞ്ഞു. തനിക്കെതിരായ പ്രധാന ആരോപണം ലോക്കർ എടുക്കാൻ സ്വപ്നയെ ചാർട്ടേഡ് അക്കൗണ്ടന്റിന് പരിചയപ്പെടുത്തി എന്നാണ്. ലോക്കറിലെ പണം സംബന്ധിച്ച് അന്വേഷണ ഏജൻസി വിചാരണക്കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ വൈരുധ്യമുണ്ടെന്നും സൂക്ഷ്മമായി പരിശോധിക്കണമെന്നും ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇഡി പറയുന്ന തെളിവുകൾ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം അറസ്റ്റിന് പര്യാപ്തമല്ലെന്നും ശിവശങ്കർ പറഞ്ഞു. Read on deshabhimani.com

Related News