യുഡിഎഫ്‌ വിപുലീകരണം 
ആലോചിച്ചിട്ടില്ല : എം എം ഹസ്സൻ



തിരുവനന്തപുരം യുഡിഎഫ്‌ വിപുലീകരണം സംബന്ധിച്ച്‌ ഇതുവരെ ആരും ചർച്ച ചെയ്തിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും കൺവീനർ എം എം ഹസ്സൻ. ഒരു അഭിമുഖത്തിൽ മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്‌ കെപിസിസി അധ്യക്ഷൻ നൽകിയ മറുപടിയാണ്‌ വിവാദമാക്കുന്നത്‌. ആരെങ്കിലും വന്നാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന്‌ സ്വാഭാവികമായും സ്വീകരിക്കുമെന്നല്ലേ പറയൂ. വയനാട്ടിൽ ചേർന്ന കോൺഗ്രസ്‌ ലീഡേഴ്‌സ്‌ മീറ്റിൽ ബിജെപിക്കെതിരായ ദേശീയ നീക്കത്തിൽ പാർടിവിട്ട നേതാക്കളെയും മുന്നണിവിട്ട പാർടികളെയുമെല്ലാം സഹകരിപ്പിക്കണമെന്ന്‌ തീരുമാനിച്ചിരുന്നു. അക്കാര്യമായിരിക്കും സുധാകരൻ ഉദ്ദേശിച്ചത്‌. യുഡിഎഫിലേക്ക്‌ ആരെയെങ്കിലും ക്ഷണിക്കുന്നതിന് ചർച്ച ആവശ്യമാണ്‌. യുഡിഎഫ്‌ ഭരണകാലത്ത്‌ ധാരാളം കോളേജുകളിൽ കൗൺസിലർമാരല്ലാത്ത വിദ്യാർഥി നേതാക്കളെ യൂണിവേഴ്‌സിറ്റി ഭാരവാഹികളാക്കിയിട്ടുണ്ടെന്ന ലീഗ്‌ നേതാവ്‌ പി എം എ സലാമിന്റെ പ്രസ്താവനയെക്കുറിച്ച്‌ അദ്ദേഹത്തോട്‌ ചോദിക്കണമെന്നും ഹസ്സൻ പറഞ്ഞു. 20ന്‌ സെക്രട്ടറിയറ്റ്‌ 
വളയും സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ദിനമായ ശനിയാഴ്ച പ്രതിഷേധ സൂചകമായി യുഡിഎഫ്‌ പ്രവർത്തകർ സെക്രട്ടറിയറ്റ്‌ വളയുമെന്ന്‌ ഹസ്സൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സമരം ഉദ്ഘാടനം ചെയ്യും Read on deshabhimani.com

Related News