എം കെ രാഘവനെതിരായ ആരോപണം ഗൗരവമേറിയത്‌; റിപ്പോർട്ട്‌ തേടും: തെരഞ്ഞെടുപ്പ്‌ കമ്മീഷണർ



തിരുവനന്തപുരം>  എം കെ രാഘവന്‌ തെരഞ്ഞെടുപ്പ്‌ ചെലവിലേക്കായി 5 കോടി രൂപ കോഴ വാഗ്‌ദാനം ചെയ്‌ത ആരോപണം അതീവ ഗൗരവമേറിയതാണെന്ന്‌ സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷണർ ടിക്കാറാം മീണ പറഞ്ഞു. സംഭവത്തിൽ കോഴിക്കോട്‌ ജില്ലാ കലക്‌ടറോട്‌ റിപ്പോർട്ട്‌ തേടുമെന്നും കമ്മീഷണർ പറഞ്ഞു. കോടികൾ ചെലവഴിച്ചാണ‌് താൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന‌് കോഴിക്കോട‌് ലോക‌്സഭാ മണ്ഡലത്തിലെ നിലവിലെ എംപിയും യുഡിഎഫ‌് സ്ഥാനാർഥിയുമായ എം കെ രാഘവൻ. സ്വകാര്യ ടെലിവിഷൻ ചാനൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ‌് രാഘവന്റെ വെളിപ്പെടുത്തൽ. ‘ടിവി 9’ ചാനലാണ‌് ഹോട്ടൽ വ്യവസായിയുടെ കൺസൾട്ടൻസി കമ്പനി പ്രതിനിധികളായെത്തി സംസാരിച്ചത‌്.  തെരഞ്ഞെടുപ്പ‌് ചെലവുകൾക്ക‌് അഞ്ച‌് കോടി രൂപ വാഗ‌്ദാനംചെയ‌്ത ചാനൽസംഘത്തോട‌് പണം കൈമാറാൻ തന്റെ ഡൽഹി ഓഫീസുമായി ബന്ധപ്പെട്ടാൽ മതിയെന്നും എംപി  പ്രതികരിച്ചു. തെരഞ്ഞെടുപ്പ‌് ദിവസം മദ്യം വിതരണം ചെയ്യണം. പണം നൽകിയാൽ പ്രാദേശിക തലത്തിൽ പ്രവർത്തകർ മദ്യം എത്തിച്ചുകൊള്ളും. ഒരു ദിവസം വാഹന പ്രചരണത്തിന‌് മാത്രം പത്ത‌് ലക്ഷത്തോളം രൂപ ചെലവുണ്ട‌്. 50–-60 വാഹനം ഒരുദിവസം വേണ്ടിവരുമെന്നും രാഘവൻ ചാനൽ സംഘത്തോട‌് വെളിപ്പെടുത്തിയിരുന്നു.   Read on deshabhimani.com

Related News