മുഖ്യമന്ത്രിയെ അധിക്ഷേപിച്ച്‌ എം കെ മുനീർ



കോഴിക്കോട് > മുഖ്യമന്ത്രി പിണറായി വിജയന്‌ സാരിയും ബ്ലൗസുമിട്ടാൽ എന്താണ് കുഴപ്പമെന്ന്‌ മുസ്ലിംലീഗ്‌ നേതാവ്‌ എം കെ മുനീർ. സർക്കാർ സ്‌കൂളുകളിൽ ലിംഗസമത്വ യൂണിഫോം നടപ്പാക്കിയ നടപടി മതനിരാസം പ്രോത്സാഹിപ്പിക്കുന്നതാണെന്നും മുനീർ പറഞ്ഞു. എംഎസ്എഫ്‌ സംസ്ഥാന കമ്മിറ്റിയുടെ ‘വേര്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേണ്ടത് ലിംഗനീതിയാണ്. അതാണ് ലീഗിന്റെ മുദ്രാവാക്യം. ലിംഗസമത്വ യൂണിഫോം പദ്ധതി ചെറുത്തു തോൽപ്പിക്കുമെന്നും മുനീർ പറഞ്ഞു.   Read on deshabhimani.com

Related News