ഫാതിമ തെഹ്‌ലിയ അച്ചടക്കം ലംഘിച്ചോയെന്ന്‌ അറിയില്ല: എം കെ മുനീർ



കോഴിക്കോട്‌ >  എംഎസ്‌എഫ്‌ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ ഫാതിമ തെഹ്‌ലിയ അച്ചടക്കലംഘനം നടത്തിയോ എന്നറിയില്ലെന്ന്‌  മുസ്ലിംലീഗ്‌ നിയമസഭാ കക്ഷി ഉപനേതാവ്‌ എം കെ മുനീർ പറഞ്ഞു. അച്ചടക്ക നടപടിക്ക്‌ കാരണവും അറിയില്ല. ദേശീയ കമ്മിറ്റിയാണ്‌ നടപടിയെടുത്തത്‌. 26ന്‌ പ്രവർത്തകസമിതി ഇക്കാര്യം ചർച്ചചെയ്യും. എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു. അത്‌ വിഫലമായെന്നും മുനീർ വാർത്താലേഖകരോട്‌ പറഞ്ഞു. Read on deshabhimani.com

Related News