പെൺകുട്ടികളെ പാന്‍റും ഷ‌ർട്ടും ധരിപ്പിക്കുന്നതെന്തിന്?; വേണ്ടത്‌ ലിംഗസമത്വമല്ല: വിവാദ പരാമർശവുമായി എം കെ മുനീർ



കോഴിക്കോട് > സ്‌കൂളുകളിലെ ലിംഗസമത്വ യൂണിഫോമിനെതിരെ വിവാദ പരാമർശവുമായി മുസ്ലീം ലീഗ് നേതാവ് ഡോ. എം കെ മുനീർ എംഎൽഎ.  പെണ്‍കുട്ടികളെ പാന്‍റും ഷര്‍ട്ടും ധരിപ്പിക്കുന്നത് എന്തിനാണെന്ന്‌ എം കെ മുനീർ ചോദിച്ചു. പെണ്‍കുട്ടികള്‍ ധരിക്കുന്ന വേഷം ആണ്‍കുട്ടികള്‍ക്ക് ചേരില്ലേ?  ലിംഗസമത്വമല്ല, സാമൂഹ്യ നീതിയാണ് വേണ്ടതെന്നും മുനീര്‍ പറഞ്ഞു. ലിംഗ സമത്വ യൂണിഫോമിന് വേണ്ടി വാശിപിടിക്കുന്ന മുഖ്യമന്ത്രി സാരി ധരിക്കുമോയെന്നും മുനീർ ചോദിച്ചു. എംഎസ്എഫ് ക്യാംപെയിനിന്‍റെ ഭാഗമായ സംവാദ പരിപാടിയിൽ കോഴിക്കോട് സംസാരിക്കുകയായിരുന്നു ഡോ. എം കെ മുനീർ. ഇനിമുതല്‍ സ്‌ത്രീയ്‌ക്കും പുരുഷനും ഒരു ബാത്ത് റൂം മാത്രമേ സ്‌കൂളുകളില്‍ ഉണ്ടാകൂ. മതമില്ലാത്ത ജീവന്‍ എന്നുപറഞ്ഞ് മതനിഷേധത്തെ കടത്തിയതുപോലെ ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ വീണ്ടും മതനിഷേധത്തെ സ്‌കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. ആണ്‍കുട്ടികള്‍ക്കെന്താ ചുരിദാര്‍ ചേരില്ലേ? പിണറായി വിജയനും ഭാര്യയും യാത്രചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയെക്കൊണ്ട് പാന്റ് ഇടീക്കുന്നത്? പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പം?', മുസ്ലിം ലീഗ്‌ നേതാവ്‌ മുനീര്‍ ചോദിക്കുന്നു. Read on deshabhimani.com

Related News