"ചാൻസലറിസം കവാടത്തിന്‌ പുറത്ത്‌'; എംജിയിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ



കോട്ടയം > കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ ഇത്തവണയും എസ് എഫ് ഐക്ക്. മുഴുവൻ എസ് എഫ് ഐ സ്ഥാനാർത്ഥികളും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. മാധ്യമ മുറികളിലും മറ്റും വന്നിരുന്ന് എസ് എഫ് ഐക്ക് എതിരെ ഇല്ലാക്കഥ പറയുന്ന കെഎസ്‌യു ഉൾപ്പെടെയുള്ള വലതുപക്ഷ വിദ്യാർത്ഥി സംഘനകൾക്ക് എസ് എഫ് ഐക്ക് എതിരെ മത്സരിക്കാൻ പോലും അംഗബലമില്ല എന്നാണ് ഇത് തെളിയിക്കുന്നത്. വിജയത്തിന്റെ ഭാഗമായി വിദ്യാർത്ഥി റാലിയും യോഗവും സംഘടിപ്പിച്ചു. യോഗം സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉദ്ഘാടനം ചെയ്തു.  ജില്ലാ സെക്രട്ടറി മെൽബിൻ, ഇടുക്കി ജില്ലാ സെക്രട്ടറി  ടോണി, ജില്ലാ പ്രസിഡന്റ്‌ ബി ആഷിക്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജെ സഞ്ജയ്‌, വൈഷ്ണവി ഷാജി എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News