ഗവർണറുടെ വെളിപ്പെടുത്തൽ പ്രതിപക്ഷത്തെ പോലും നിരാശപ്പെടുത്തി: എം ബി രാജേഷ്‌



കോഴിക്കോട് > ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തൽ കേരളത്തിലെ പ്രതിപക്ഷത്തെ പോലും നിരാശപ്പെടുത്തിയെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കോഴിക്കോട് വാർത്താ ലേഖകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മല എലിയെ പ്രസവിക്കുക പഴകിയ പ്രയോഗത്തെ ഓർമ്മപ്പെടുത്തുന്നതാണ് ഗവർണറുടെ നടപടി. പ്രതിപക്ഷത്തിനൊപ്പം അദ്ദേഹത്തിന്റെ ആരാധകർക്കും കടുത്ത നിരാശയാണ് ഉണ്ടായത്. കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.   Read on deshabhimani.com

Related News