കെഎസ്‌എഫ്‌ഇ വിജിലൻസ്‌ പരിശോധന : പാർടിയിൽ അഭിപ്രായ വ്യത്യാസമില്ല: എം എ ബേബി



കൊല്ലം കെഎസ്‌എഫ്‌ഇ വിജിലൻസ്‌ പരിശോധനയിൽ പാർടിയിൽ അഭിപ്രായവ്യത്യാസവും ഇല്ലെന്ന്‌ സിപിഐ എം പോളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി. കൊല്ലം പ്രസ്‌ ക്ലബ്ബിന്റെ ‘തദ്ദേശീയം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിലൻസ്‌ പരിശോധന മന്ത്രിമാർ അറിയണമെന്നില്ല. അവരോട്‌ മുൻകൂട്ടി അഭിപ്രായം ചോദിക്കാറുമില്ല. ഈ വിഷയത്തിലെ അഭിപ്രായപ്രകടനത്തെക്കുറിച്ച്‌ മന്ത്രി തോമസ്‌ ഐസക്ക്‌  വ്യക്തമാക്കിയിട്ടുണ്ട്‌. റെയ്‌ഡല്ല പരിശോധനയാണെന്ന്‌ മുഖ്യമന്ത്രിയും വിശദീകരിച്ചു. എന്നിട്ടും ഭിന്നാഭിപ്രായം ഉണ്ടെന്ന്‌ വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത്‌ ശരിയല്ല. പെരിയ കേസിൽ സുപ്രീംകോടതി വിധി സർക്കാരിന്‌ എതിരല്ല. സർക്കാരിന്റെ നിലപാട്‌ കോടതിയിൽ പറയേണ്ടിവരുന്നത്‌ തെറ്റല്ല. ക്രമസമാധാന വിഷയം സംസ്ഥാനത്തിന്റേതാണ്‌. ശരിയായ നിലയിൽ അന്വേഷിക്കുമ്പോൾ സർക്കാരിന്‌ നിലപാട്‌ കോടതിയെ അറിയിക്കേണ്ടിവരും. പൊലീസ്‌ ആക്‌ട്‌ പാർടിയിൽ ചർച്ചയ്‌ക്കുവന്നിരുന്നു. എന്നാൽ, വേണ്ടത്ര സമയമെടുത്തില്ല. പാർടിക്കുള്ളിൽ വേണ്ടത്ര ചർച്ച നടക്കാതെ പോയതിന്‌ സർക്കാരിനെ കുറ്റംപറയാനാകില്ല. സർക്കാരിനെ എതിർക്കാൻ രാഷ്‌ട്രീയ കാരണം ഇല്ലാത്തതിനാലാണ്‌ യുഡിഎഫും ബിജെപിയും വിവാദം സൃഷ്‌ടിക്കുന്നതെന്നും  ബേബി പറഞ്ഞു. Read on deshabhimani.com

Related News