സാമൂഹിക അസമത്വം മറയ്‌ക്കാൻ 
വിദ്വേഷം പടർത്തുന്നു: എം എ ബേബി



ന്യൂഡൽഹി രാജ്യത്ത്‌ ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമൂഹിക അസമത്വവും വർധിക്കുന്നത്‌ മൂടിവയ്‌ക്കാൻ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്‌ വർഗീയവിദ്വേഷം പടർത്തുകയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി. ആ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം ജനങ്ങളെ വർഗീയമായി വിഭജിക്കുകയാണെന്ന ആർഎസ്‌എസ്‌ നിലപാടാണ്‌ ആവർത്തിക്കുന്നത്‌. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെല്ലാം ചേർന്നാൽ 15 ശതമാനത്തിൽ താഴെയാണുള്ളത്‌. ന്യൂനപക്ഷങ്ങളുടെ വളർച്ച എത്ര അസമത്വത്തിൽ ഊന്നിയതായാലും 85 ശതമാനത്തെ വെല്ലുവിളിക്കാനാകില്ലെന്ന്‌ എല്ലാ ജനസംഖ്യാ വിദഗ്‌ധരും അടിവരയിടുന്നു. ഇതെല്ലാം മറച്ചുവച്ച്‌ വിദ്വേഷം പടർത്തുന്ന ആർഎസ്എസ് ഒരു ദേശവിരുദ്ധ ശക്തിയാണെന്ന്‌ ബേബി ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൽ ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News