തദ്ദേശ തെരഞ്ഞെടുപ്പ്‌ ഡിജിറ്റൽവൽക്കരണത്തിന് ധാരണപത്രം ; സൗകര്യമൊരുക്കുന്നത് ഡിജിറ്റൽ സർവകലാശാല



തിരുവനന്തപുരം തദ്ദേശ തെരഞ്ഞെടുപ്പിൽ വിവരസങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഡിജിറ്റൽ സർവകലാശാലയുമായി സാങ്കേതിക കരാറിനുള്ള ധാരണപത്രം ഒപ്പിട്ടു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാന്റെ സാന്നിധ്യത്തിൽ കമീഷൻ സെക്രട്ടറി എ സന്തോഷും സർവകലാശാല വിസി ഡോ. സജി ഗോപിനാഥുമാണ് ധാരണപത്രത്തിൽ ഒപ്പിട്ടത്. വോട്ടർപട്ടിക തയ്യാറാക്കൽ, പോളിങ് ഉദ്യോഗസ്ഥരുടെ വിന്യാസം, പോളിങ് സാമഗ്രികളുടെ ശേഖരണവും വിതരണവും, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം, തെരഞ്ഞെടുപ്പ് വിവരങ്ങളുടെ അപഗ്രഥനം തുടങ്ങിയവയ്‌ക്കായി വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്താനും പരമാവധി പോളിങ് ഉറപ്പുവരുത്താനും നടപടിയുണ്ടാകും. നടപടിക്രമങ്ങളിൽ വരുത്തേണ്ട മാറ്റം സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നേരത്തെ പൊതുജനാഭിപ്രായം തേടിയിരുന്നു. Read on deshabhimani.com

Related News