ഗ്യാസ്‌ പോയി അടുക്കള ; 4 മാസത്തെ വർധന 90.50 രൂപ ; 11 മാസത്തിനുള്ളിൽ വര്‍ധിപ്പിച്ചത് 305 രൂപ



കൊച്ചി ഗാർഹികാവശ്യത്തിനുള്ള പാചകവാതകവില നാലുമാസംകൊണ്ട്‌ വർധിപ്പിച്ചത്‌ 90.50 രൂപ. കേന്ദ്രം തുടർച്ചയായി വില വർധിപ്പിക്കുകയാണ്‌. 14.2 കിലോഗ്രാം സിലിണ്ടറിന് ബുധനാഴ്ച 15 രൂപയാണ് കൂട്ടിയത്.  ജൂലൈയിൽ 25.50 രൂപയും ആ​ഗസ്തിൽ 25 രൂപയും 14 ദിവസത്തിനുശേഷം സെപ്തംബർ ഒന്നിന്  25 രൂപയും കൂട്ടി. 11 മാസത്തിനുള്ളിൽ 11 തവണയായി 305.50 രൂപയാണ് വര്‍ധിപ്പിച്ചത്. അഞ്ചുദിവസംമുമ്പ് 35.50 പൈസ കൂട്ടിയ വാണിജ്യ സിലിണ്ടറിന്  2.50 പൈസ കുറച്ചിട്ടുണ്ട്. കൊച്ചിയിൽ 19 കിലോ​ഗ്രാം വാണിജ്യ സിലിണ്ടറിന് 1726 രൂപയും തിരുവനന്തപുരത്ത് 1743, കോഴിക്കോട്ട് 1752.50 രൂപയുമാണ് പുതിയ വില. മൂന്നുമാസത്തിനുള്ളിൽ നാലുതവണയായി വാണിജ്യ സിലിണ്ടറിന് 265.50 രൂപയാണ് കൂട്ടിയത്.  വാണിജ്യ സിലിണ്ടറിന്റെ വിലവർധന ഹോട്ടൽ, ബേക്കറി പ്രവർത്തനം കൂടുതൽ പ്രതിസന്ധിയിലാക്കി. ഗാർഹിക പാചകവാതകത്തിന് സബ്സിഡി ഒരുവർഷത്തിലധികമായി നൽകുന്നുമില്ല. സബ്സിഡി നിർത്തലാക്കിയശേഷം 10 തവണ വിലകൂട്ടി.   Read on deshabhimani.com

Related News