അടിമാലിയിൽ ലോറി കൊക്കയിലേക്ക്‌ മറിഞ്ഞ്‌ ഡ്രൈവറും സഹായിയും മരിച്ചു

അടിമാലിയിലുണ്ടായ അപകടം


അടിമാലി > അടിമാലി വാളറക്ക് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞ്‌ 2 പേർ മരിച്ചു.  തലക്കോട് സ്വദേശികളായ ഡ്രൈവർ ഷിജു വി പി, സഹായി സന്തോഷ് ടി ടി എന്നിവരാണ്‌ മരിച്ചത്‌.   പോലീസിന്റെയും, ഫയർഫോഴ്സിന്റെയും, നാട്ടുകാരുടെയും  സഹായത്തോടെ രാവിലെ 3 മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തനായത്.കൊക്കയിൽ നിന്ന്  വളരെ പ്രയാസപ്പെട്ടാണ് ഇരുവരുടെയും മൃതദേഹങ്ങൾ മുകളിലേക്ക് എത്തിച്ചത്‌. Read on deshabhimani.com

Related News