സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ മാറ്റം ; അടച്ചിടൽ ഞായറാഴ്‌ച മാത്രം



തിരുവനന്തപുരം സംസ്ഥാനത്ത്‌ നിലവിലെ ലോക്‌ഡൗൺ രീതിയിൽ മാറ്റംവരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ്‌ അവലോകനയോഗം തീരുമാനിച്ചു. തീരുമാനം ബുധനാഴ്‌ച നിയമസഭയിൽ അറിയിക്കും. ആരോഗ്യ–- ദുരന്തനിവാരണ രംഗങ്ങളിലെ വിദഗ്‌ധരുടെയും വിവിധ വകുപ്പു മേധാവികളുടെയും നിർദേശങ്ങളടക്കം പരിശോധിച്ചാണ്‌ ലോക്‌ഡൗൺ രീതി  മാറ്റുന്നത്‌. ടിപിആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണത്തിനുപകരം കോവിഡ്‌ ബാധിതരുടെ എണ്ണം കണക്കാക്കി പ്രാദേശികതലത്തിൽ മൈക്രോ കണ്ടെയ്‌ൻമെന്റ്‌ സംവിധാനം ഏർപ്പെടുത്തുമെന്നാണ്‌ സൂചന. വാരാന്ത്യ ലോക്‌ഡൗൺ ഞായറാഴ്‌ച മാത്രമാക്കും. ശനിയാഴ്‌ച ഇളവ്‌ നൽകും. വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനസമയം ദീർഘിപ്പിക്കാനും കൂടുതൽ ദിവസങ്ങളിൽ തുറക്കാനും അനുവദിക്കും. സർക്കാർ സ്ഥാപനങ്ങളിൽ കൂടുതൽ ജീവനക്കാരെ അനുവദിക്കും. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ കോവിഡ്‌ പരിശോധന, സമ്പർക്കപ്പട്ടികയുടെ അടിസ്ഥാനത്തിലുള്ള ക്വാറന്റൈൻ എന്നിവ കർശനമാക്കും. ആൾക്കൂട്ടം തടയാനും മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കാനും കർശനപരിശോധനയുമുണ്ടാകും.   Read on deshabhimani.com

Related News