കൊല്ലം പന്മനയിലും കോഴിക്കോട്‌ മാവൂരിലും യുഡിഎഫിന്‌ ജയം



ചവറ / കോഴിക്കോട്‌ > കൊല്ലം ജില്ലയിൽ ചവറ മണ്ഡലത്തിലെ പന്മന പഞ്ചായത്തിൽ രണ്ടു വാര്‍ഡുകളിലായി നടന്ന ഉപ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. പറമ്പിമുക്ക് വാർഡിൽ യുഡിഎഫിലെ മുഹമ്മദ് നൗഫലും, ചോലയിൽ  അനില്‍കുമാറുമാണ് വിജയിച്ചത്. പറമ്പിമുക്കിൽ 336, ചോലയിൽ 70 വോട്ടിൻ്റെ ലീഡുമാണ് സ്ഥാനാർത്ഥികൾ നേടിയത്. നിലവിൽ രണ്ട് വാർഡുകളും എൽഡിഎഫിന്റെ കയ്യിലായിരുന്നു. പറമ്പിമുക്ക് ,ചോല എന്നീ വാര്‍ഡുകളിലെ എന്‍ഡിഎ, എല്‍ഡിഎഫ്  സ്ഥാനാര്‍ഥികളുടെ മരണത്തെത്തുടര്‍ന്നാണ് ഇവിടുത്തെ തിരഞ്ഞെടുപ്പ് മാറ്റി വെച്ചത്. പറമ്പിമുക്കില്‍ എല്‍ഡിഎഫിന് ജെ അനില്‍, എന്‍ഡിഎക്ക് ആര്‍ ശ്രീകുമാറും മത്സരിച്ചപ്പോൾ ചോലയില്‍ എല്‍ഡിഎഫിന് പരമേശ്വരനും എന്‍ഡിഎക്ക് പങ്കജാക്ഷനുമാണ് സ്ഥാനാർത്ഥികളായി ജനവിധി തേടിയത്. കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 11 താത്തൂർ പൊയിലിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ വിജയിച്ചു. 21 വോട്ടിനാണ് എൽഡിഎഫിലെ സുനിൽ കുമാർ പുതുക്കുടിയെ കോൺഗ്രസിലെ കെ സി വാസന്തി വിജയൻ തോൽപ്പിച്ചത്. വാസന്തി വിജയന് 532 വോട്ട് ലഭിച്ചപ്പോൾ സുനിൽ കുമാറിന് 511 വോട്ടാണ് കിട്ടിയത്. ബിജെപി സ്ഥാനാർഥി എം മുകുന്ദന് 31 വോട്ടും എസ്‌ഡിപിഐയിലെ ഹംസക്ക് 11 വോട്ടും സ്വതന്ത്ര സ്ഥാനാർഥി അബ്‌ദുറസാഖിന് ആറ് വോട്ടും കിട്ടി. മുൻ ഭരണ സമിതികളിൽ വൈസ് പ്രസിഡണ്ട്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങൾ വഹിച്ച വാസന്തി വിജയൻ നാലാം തവണയാണ് ജനപ്രതിനിധിയാകുന്നത്. ആകെയുള്ള 18 വാർഡുകളിൽ യുഡിഎഫിന് ഒമ്പതും എൽഡിഎഫിന് എട്ടും ആർഎംപിഐക്ക് ഒരു സീറ്റുമാണുള്ളത്. ആർഎംപി പിന്തുണയോടെ യുഡിഎഫാണ് മാവൂരിൽ ഭരണത്തിലേറിയത്. Read on deshabhimani.com

Related News