തദ്ദേശ തെരഞ്ഞെടുപ്പ്: സ്വത്തുവിവരം ഇരുപതിനകം സമർപ്പിക്കണം



തിരുവനന്തപുരം തദ്ദേശ സ്ഥാപനങ്ങളിൽ 2020ലെ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച പ്രതിനിധികൾ ഇരുപതിനകം സ്വത്തുക്കളുടെയും ബാധ്യതകളുടെയും വിവരം സമർപ്പിക്കണമെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ അറിയിച്ചു. അംഗത്തിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളുടെയും ബാധ്യതകളുടെയും വിവരമാണ്‌ നൽകേണ്ടത്. സർക്കുലറും ഫോറങ്ങളും കമീഷന്റെ വെബ്സൈറ്റിലും (sec.kerala.gov.in) തദ്ദേശവകുപ്പിന്റെ വെബ്സൈറ്റിലും (lsgkerala.gov.in) ലഭിക്കും. സത്യപ്രതിജ്ഞാ തീയതി മുതൽ 30 മാസത്തിനകം പ്രസ്‌താവന അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർക്ക് സമർപ്പിക്കണമെന്നാണ് നിയമം. തെരഞ്ഞെടുക്കപ്പെട്ടവർ 2020 ഡിസംബർ 21നാണ് സത്യപ്രതിജ്ഞ ചെയ്‌തത്‌. പ്രസ്‌താവന നൽകേണ്ട മുപ്പത് മാസം 20ന് അവസാനിക്കും.   Read on deshabhimani.com

Related News