ഇരിങ്ങാലക്കുട ബ്ലോക്ക്‌ ആനന്ദപുരം ഡിവിഷനിൽ എൽഡിഎഫിന്‌ ജയം



ഇരിങ്ങാലക്കുട > ഇരിങ്ങാലക്കുട ബ്ലോക്ക്‌ ആനന്ദപുരം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി ഷീന രാജന്‍ വിജയിച്ചു. 597 വോട്ടാണ്‌ ഭൂരിപക്ഷം. ശാലിനി ഉണ്ണികൃഷ്‌ണ‌ൻ (യുഡിഎഫ്), ധനിയ മണികണ്ഠൻ (ബിജെപി ) എന്നിവരായിരുന്നു മറ്റ് സ്ഥാനാർഥികള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ   സിപിഐ എമ്മിലെ ഷീജ ശിവൻ 809 വോട്ട്‌ ഭൂരിപക്ഷം നേടി വിജയിച്ചു. സർക്കാർ ജോലി കിട്ടിയതിനെ തുടർന്ന്‌ രാജിവച്ചതിനാലായിരുന്നു ഉപതെരഞ്ഞെടുപ്പ്‌. എൽഡിഎഫ് 12,യൂഡിഎഫ് 1 എന്നിങ്ങനെയാണ്‌ കക്ഷിനില. Read on deshabhimani.com

Related News