പയ്യന്നൂർ നഗരസഭ മുതിയലത്ത് വാർഡിൽ എൽഡിഎഫിന്‌ ജയം



പയ്യന്നൂർ > ഉപതെരഞ്ഞെടുപ്പിൽ പയ്യന്നൂർ നഗരസഭ ഒമ്പതാം വാർഡ് മുതിയലത്ത് എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ സീറ്റ് നിലനിർത്തി. സിപിഐ എമ്മിലെ പി ലത 828 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 644 ആയിരുന്നു. ആകെ വോട്ട് 1164. പോൾ ചെയ്‌തത് 1118. എൽഡിഎഫ് - 930, യുഡിഎഫ്‌ - 102, ബിജെപി - 86. കൗൺസിലറായിരുന്ന സിപിഐ എമ്മിലെ പി വിജയകുമാരിക്ക്‌ ജോലി ലഭിച്ചതിനാൽ രാജിവച്ചതിനെത്തുടർന്നായിരുന്നു  തെരഞ്ഞെടുപ്പ്.  കഴിഞ്ഞതവണ മത്സരിച്ച എ ഉഷയായിരുന്നു  ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി. പി ലിഷ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു. Read on deshabhimani.com

Related News