ലൈഫിൽ ഈ വർഷം 88,000 വീടുകൂടി: മന്ത്രി എം വി ഗോവിന്ദൻ



തിരുവനന്തപുരം ലൈഫ് പദ്ധതിയിൽ ഈ വർഷം 88,000 വീടുകൂടി നിർമിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. നൂറുദിന പരിപാടിയിൽ 10,000 വീട്‌ ലക്ഷ്യമിട്ടിടത്ത്‌ 12,067 വീട്‌ കൈമാറി.  അഞ്ചുവർഷത്തിൽ അഞ്ചുലക്ഷം വീടാണ്‌ ലക്ഷ്യമെന്നും നിയമസഭയിൽ ബില്ലുകളുടെ ചർച്ചയ്‌ക്ക് മന്ത്രി ‌ മറുപടി നൽകി. സംസ്ഥാനത്തിന്റെ തൊഴിലുറപ്പ്‌ കൂലി വർധിപ്പിക്കണമെന്ന്‌ കേന്ദ്രസർക്കാരിനോട്‌ നിരന്തരം ആവശ്യപ്പെടുന്നു. കഴിഞ്ഞ തവണ കൂലി പുതുക്കിയപ്പോൾ കേരളത്തെ പരിഗണിച്ചില്ല.  കേന്ദ്ര ഫണ്ട് സമയത്ത്‌ ലഭിക്കാത്തതുമൂലമുണ്ടായ കൂലി കുടിശ്ശിക പരിഹരിച്ചു.  തദ്ദേശസ്ഥാപനങ്ങളുടെ തനതുഫണ്ട്  മുമ്പും തനതുഫണ്ട് ട്രഷറിയിലേക്ക് മാറ്റിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് പണം വേണ്ടിവരുമ്പോൾ  പിൻവലിക്കാനാകും. ട്രഷറി നിയന്ത്രണങ്ങളിൽനിന്ന്‌ തദ്ദേശസ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News