ഇന്ദുലേഖ നായർ കരസേനയിൽ ലഫ്റ്റനന്റ്



ഉള്ള്യേരി> ‌ഇരുപത്തിരണ്ടാം വയസ്സിൽ ഇന്ത്യൻ ആർമിയിൽ ലഫ്റ്റനന്റ് ആകുന്ന ത്രില്ലിലാണ് ഉള്ള്യേരി പൊയിൽതാഴം പടിഞ്ഞാറെ നീലികണ്ടിയിൽ ഇന്ദുലേഖ നായർ. അഖിലേന്ത്യാതലത്തിൽ മൂന്നാം റാങ്ക്‌ നേടിയ ഇന്ദുലേഖ ദക്ഷിണേന്ത്യയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക അംഗം കൂടിയാണ്.  കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽനിന്ന് ഡിഗ്രി പൂർത്തിയാക്കിയ ശേഷമാണ് പരീക്ഷയെഴുതിയത്. രണ്ട് ലക്ഷം പെൺകുട്ടികൾ പരീക്ഷയെഴുതിയതിൽ 2000 പേരെ ഇന്റർവ്യൂവിന് തെരഞ്ഞെടുത്തു. ഇതിൽ 75 പേർ മാത്രമാണ് യോഗ്യത നേടിയത്. ബംഗളൂരു സെലക്‌ഷൻ സെന്ററിൽ  അഞ്ചു ദിവസത്തെ ഇന്റർവ്യൂവിനു ശേഷമാണ് റാങ്ക് ലിസ്റ്റിൽ വന്നത്‌.  ചെന്നൈ ഓഫീസേഴ്സ് ട്രെയ്‌നിങ് അക്കാദമിയിൽ ഒക്ടോബറിൽ പതിനൊന്നു മാസത്തെ പരിശീലനം  ആരംഭിക്കും.  ശേഷം കരസേനയിൽ ലഫ്റ്റനന്റ് ആകും . ഉത്തരേന്ത്യയിൽ ജോലി ചെയ്യാനാണ് ആഗ്രഹമെന്ന് ഇന്ദുലേഖ പറഞ്ഞു. പി ഉണ്ണിയുടെയും ബാലുശേരി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് യുഡി ക്ലാർക്ക് അനിതയുടെയും മകളാണ്. സഹോദരി ചിത്രലേഖ നായർ. Read on deshabhimani.com

Related News