എൽഐസി ഓഹരി വിൽപ്പന ദേശവിരുദ്ധം: ജനകീയ കൺവൻഷൻ

കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്ന ജനകീയ കൺവെൻഷൻ കെ വി സുമേഷ് എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു


കണ്ണൂർ> എൽഐസിയുടെ ഓഹരി വിൽപ്പന, രാജ്യതാൽപര്യത്തിന്‌ വിരുദ്ധമായതിനാൽ ഉടൻ നിർത്തണമെന്ന്‌ ട്രേഡ് യൂണിയനുകളുടെയും പോളിസിയുടമകളുടെയും നേതൃത്വത്തിൽ നടന്ന ജനകീയ കൺവൻഷൻ ആവശ്യപ്പെട്ടു. കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്ന കൺവെൻഷൻ കെ വി സുമേഷ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. എൽഐസിയുടെ ഓഹരി വിൽപ്പന സ്വകാര്യവൽക്കരണത്തിന്റെ തുടക്കമാണെന്നും അതിനെ ചെറുത്തു തോൽപ്പിക്കാൻ ബഹുജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ അധ്യക്ഷനായി. ഓൾ ഇന്ത്യാ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ ദേശീയ വൈസ് പ്രസിഡണ്ട്‌ പി പി കൃഷ്ണൻ വിശദീകരണം നടത്തി. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ സി കൃഷ്ണൻ, താവം ബാലകൃഷ്ണൻ, എ ടി നിശാത്, എം എ കരീം, പി സി വിവേക്, എം ഉണ്ണികൃഷ്ണൻ, എ. കെ മോഹനൻ, കെ ബാഹുലേയൻ, എം കെ ബാലകൃഷ്ണൻ, പി മനോഹരൻ, എൻ സുരേന്ദ്രൻ, ടി ആർ രാജൻ, ഇ ജയപ്രകാശ് എന്നിവർ സംസാരിച്ചു. എൽഐസി സംരക്ഷണസമിതി ജില്ലാ ചെയർമാനായി കെ പി സഹദേവനെയും ജനറൽകൺവീനറായി കെ ബാഹുലേയനെയും തെരഞ്ഞെടുത്തു.   Read on deshabhimani.com

Related News