എൽഐസി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ അൻപതാം വാർഷിക സമ്മേളനം



കോഴിക്കോട്‌ > എൽഐസി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ - സുവർണ്ണ ജൂബിലി അൻപതാം വാർഷിക സമ്മേളനം ജൂലൈ 30,31 തീയതികളിൽ കോഴിക്കോട് സരോജ്ഭവനിൽ ചേരും. പൊതുസമ്മേളനം ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീകാന്ത് മിശ്ര ഉദ്ഘാടനം ചെയ്യും. പി കെ മുകുന്ദൻ (ജില്ലാ ജനറൽ സെക്രട്ടറി, സിഐടിയു, കോഴിക്കോട് ), പി വി ശശീന്ദ്രൻ (സീനിയർ ഡിവിഷണൽ മാനേജർ, എൽഐസി ഓഫ് ഇന്ത്യ, കോഴിക്കോട് ഡിവിഷൻ ), ടി സെന്തിൽ കുമാർ (ജനറൽ സെക്രട്ടറി, എസ്‌സെഡ്ഐഇഎഫ്), പി പി കൃഷ്‌ണൻ (വൈസ് പ്രസിഡന്റ്‌, എഐഐഇഎ), എം കുഞ്ഞികൃഷ്‌ണൻ (ജനറൽ സെക്രട്ടറി, എഐഐപിഎ), സഹോദര സ ഘടന നേതാക്കൾ എന്നിവർ ആശംസകൾ അർപ്പിക്കും. ഉച്ചക്ക് 2.30 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം എം ഗിരിജ (ജോയിന്റ് സെക്രട്ടറി, എഐഐഇഎ) ഉദ്ഘാടനം ചെയ്യും. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം എന്നി അഞ്ചു ജില്ലകളിൽ നിന്നും ഇരുന്നൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. 31ന് വൈകുന്നേരം സമാപിക്കും. Read on deshabhimani.com

Related News