കർഷക സമരത്തിന്‌ പിന്തുണ; സംസ്ഥാനത്ത്‌ തിങ്കളാഴ്‌ച എൽഡിഎഫ്‌ ഹർത്താൽ



തിരുവനന്തപുരം > കർഷക സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ സംസ്ഥാനത്ത്‌ തിങ്കളാഴ്‌ച എൽഡിഎഫ്‌ ഹർത്താൽ. ഭാരത്‌ ബന്ദിന്റെ ഭാഗമായാണ്‌ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്‌. എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ ആണ്‌ വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയച്ചത്‌. ഹർത്താലിന്റെ ആവശ്യം ന്യായമാണെന്ന്‌ വിജയരാഘവൻ പറഞ്ഞു. കേന്ദ്ര സർക്കാർ ജനജീവിതം ദുരിതത്തിലാക്കി. കർഷക സമരത്തിന്‌ പിന്തുണ പ്രഖ്യാപിക്കുകയാണ്‌ ഹർത്താലിലൂടെ ചെയ്യുന്നത്‌. അഞ്ച്‌ ലക്ഷത്തിലധികം ആളുകൾ പങ്കാളികളാകുമെന്നും വിജയരാഘവൻ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ് 27 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. മോട്ടോർ വാഹന തൊഴിലാളികളും കർഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകൾ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനകളും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. വിവാദ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ്‌ കര്‍ഷക സംഘടനകളുടെ ആവശ്യം.  ബന്ദിന് പൂർണ പിന്തുണ നൽകുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News