കൂടരഞ്ഞിയിൽ എൽഡിഎഫിന്റെ ആദർശ് ജോസഫിന്‌ വിജയം



കോഴിക്കോട്‌> കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ കൂമ്പാറ വാർഡിലെ ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർഥി ആദർശ് ജോസഫ് വിജയിച്ചു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ലിന്റോ ജോസഫ് എംഎൽഎയായതോടെ  രാജിവെച്ച  ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. കോൺഗ്രസിലെ സുനേഷ് ജോസഫിനെ 3 വോട്ടിനാണ്‌  പരാജയപ്പെടുത്തിയത്. ഇ ആർ ലജീഷ് എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചു. രണ്ട് സ്വതന്ത്ര സ്ഥാനാർഥികളും  രംഗത്തുണ്ടായിരുന്നു.. കഴിഞ്ഞ തവണ 212 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലിന്റോ വാർഡ് പിടിച്ചെടുത്തത്. എൽഡിഎഫ് ഭരിക്കുന്ന  പഞ്ചായത്തിൽ 14 അംഗ ഭരണ സമിതിയിൽ എൽഡി എഫ് എട്ട്, യുഡിഎഫ് അഞ്ച് എന്നതാണ്  കക്ഷി നില. (സിപിഐഎം ആറ്, ജനതാദൾ ഒന്ന്, - കേരള കോൺ എം  ഒന്ന്, കോൺഗ്രസ് - നാല്, ലീഗ് ഒന്ന്). Read on deshabhimani.com

Related News