അപർണ ബാലമുരളിയോട് മോശമായി പെരുമാറി: ലോ കോളേജ് വിദ്യാർത്ഥിക്ക് സസ്‌പെൻഷൻ



കൊച്ചി> നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ എറണാകുളം ലോ കോളേജ് വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്‌തു. രണ്ടാം വർഷ വിദ്യാർത്ഥി വിഷ്‌ണുവിനെയാണ് സസ്‌പെൻഡ് ചെയ്‌തത്.  ഒരാഴ്‌ച‌‌‌ത്തെക്കാണ് സസ്പെൻഷൻ. ലോ കോളേജ് സ്‌റ്റാഫ് കൗൺസിലിന്റേതാണ് നടപടി. കോളേജ് യൂണിയൻ ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന് കൂടിയായിരുന്നു അപർണ ബാലമുരളിയും വിനീത് ശ്രീനിവാസനും അടക്കമുള്ളവർ കോളേജിൽ എത്തിയത്. സംഭവത്തിൽ കോളേജ് യൂണിയൻ ഖേദം പ്രകടിപ്പിച്ചിരുന്നു. Read on deshabhimani.com

Related News