ഗവ. ലോ കോളേജിൽ വിദ്യാർഥിനികൾക്കുനേരെ അക്രമവുമായി കെഎസ്‍യു

കെഎസ് യു ആക്രമണത്തിൽ പരിക്കേറ്റ ലോ കോളേജ് വിദ്യാർഥിനി അളകനന്ദ


പാളയം> ഗവ. ലോ കോളേജിൽ വിദ്യാർഥിനികൾക്ക് നേരെയുണ്ടായ കെഎസ്‍യു ആക്രമണത്തിൽ രണ്ട്‌ പേർക്ക്‌ പരിക്കേറ്റു. 24ന് നടക്കുന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകരായ കോളേജ് വിദ്യാർഥികൾ അലങ്കാരപ്രവർത്തനത്തിലായിരുന്നു. ഇതിനിടെയിലായിരുന്നു കെഎസ്‌യു ആക്രമണം.    ആക്രമണത്തിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗവും നാലാം വർഷ പഞ്ചവത്സര എൽഎൽബി വിദ്യാർഥിനി ഐഷാ ലത്തീഫ്, ഒന്നാം വർഷ ത്രിവത്സര എൽഎൽബി വിദ്യാർഥിനി അളകനന്ദ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.സംഭവമറിഞ്ഞു പൊലീസെത്തിയപ്പോഴേക്കും അക്രമികളായ വിദ്യാർഥി ഗ്രേസ് പോൾ, കെഎസ്‌യു ജില്ലാ സെക്രട്ടറിയും വിദ്യാർഥിയുമായ എം എ ആസിഫ്, യൂണിറ്റ് പ്രസിഡന്റ് അഭിജിത്, അമൽ രാജ് എന്നിവർ കടന്നുകളഞ്ഞു. മ്യൂസിയം പൊലീസ് സ്ഥലത്തു ക്യാമ്പ്‌ ചെയ്യുകയാണ്. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽനിന്നും തുടർചികിത്സയ്ക്കായി മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. Read on deshabhimani.com

Related News