വ്യവസായ പങ്കാളിയാകാം; വരുന്നു 
ലാൻഡ്
 പൂളിങ്



തിരുവനന്തപുരം വൻകിട വ്യവസായ സംരംഭങ്ങൾക്ക്‌ ഭൂമി വിട്ടുനൽകുന്ന ഉടമകളെക്കൂടി നിക്ഷേപകരാക്കാൻ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സർക്കാർ. വ്യവസായ പാർക്കുകൾ, ടൗൺഷിപ്പുകൾ എന്നിവയ്ക്കായി സ്ഥലം വിട്ടുനൽകുന്നവരെ പങ്കാളികളാക്കുന്ന ലാൻഡ് പൂളിങ് സംവിധാനമാണ്  നടപ്പാക്കുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച 60,000 കോടിയുടെ വിഴിഞ്ഞം–നാവായിക്കുളം- കോറിഡോർ പദ്ധതിയിലാകും ലാൻഡ് പൂളിങ് ആദ്യം നടപ്പാക്കുക. ഇതിനായി പ്രത്യേക നിക്ഷേപ മേഖലാ നിയമം, ലാൻഡ് പൂളിങ് പുനർ വികസന ചട്ടങ്ങൾ എന്നിങ്ങനെ രണ്ട് പുതിയ നിയമങ്ങൾ നിർമിക്കും. വിഴിഞ്ഞം– നാവായിക്കുളം- വ്യവസായ ഇടനാഴി  വിഴിഞ്ഞംമുതൽ നാവായിക്കുളംവരെ 77 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന റിങ് റോഡിന് ഇരുവശത്തുമായി അഞ്ചു കിലോമീറ്ററോളം ചുറ്റളവിൽ നിർമിക്കുന്നതാണ് വിഴിഞ്ഞം– നാവായിക്കുളം- വ്യവസായ ഇടനാഴി. വ്യവസായ പാർക്കുകൾ, വിജ്ഞാനകേന്ദ്രങ്ങൾ, ​കണ്ടെയ്നർ സ്റ്റോറേജുകൾ, മാളുകൾ, ലോജിസ്റ്റിക് സെന്ററുകൾ, ടൗൺഷിപ്പുകൾ, അമ്യൂസ്‌മെന്റ് സെന്ററുകൾ എന്നിവയുടെ ബൃഹത്തായ ശൃംഖലയാണിത്. Read on deshabhimani.com

Related News