കൊച്ചിയിൽ യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി



കൊച്ചി > കൊച്ചിയിൽ ഫ്ലാറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി വൈഷ്‌ണവിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അലക്‌സിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരെയും കൈ ഞരമ്പ് മുറിച്ച നിലയിലാണ് കണ്ടെത്തിയത്. ഇടുക്കി സ്വദേശിയാണ് ചികിത്സയിലുള്ള അലക്‌സ്. 19 ദിവസം മുൻപാണ് ഇവർ ഈ അപ്പാർട്മെന്റിൽ എത്തിയത്. സംഭവത്തിൽ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. Read on deshabhimani.com

Related News