കുമ്മനത്തെ അച്ചടക്കസമിതിയിൽ ഒതുക്കിയെന്ന്‌ വിമർശം



തിരുവനന്തപുരം ദീർഘകാലത്തിനുശേഷം ബിജെപി അച്ചടക്ക സമിതി പുനഃസംഘടിപ്പിച്ചെങ്കിലും കുമ്മനം രാജശേഖരനെപ്പോലുള്ള മുതിർന്ന നേതാവിനെ കൺവീനറാക്കിയതിൽ അതൃപ്തി. മുൻ ഗവർണറും  നിലവിൽ ദേശീയ നിർവാഹകസമിതി അംഗവുമായ കുമ്മനത്തെ കേവലം അച്ചടക്ക സമിതി കൺവീനറാക്കിയത്‌ ശരിയാണോ എന്നാണ്‌ മുതിർന്ന നേതാക്കളുടെ ചോദ്യം. നേരത്തേ വി മുരളീധരൻ സംസ്ഥാന അധ്യക്ഷനായിരിക്കെ അച്ചടക്കസമിതിയും സ്വന്തം മേൽനോട്ടത്തിലായിരുന്നു. എതിർ ഗ്രൂപ്പുകാരെ ഒതുക്കാനും പുറത്താക്കാനുമാണ്‌ സമിതി ഉപയോഗിച്ചതെന്ന്‌  ആക്ഷേപം ഉയർന്നു. പിന്നീട്‌ സമിതി പുനഃസംഘടിപ്പിച്ചില്ല.  സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ താൽപ്പര്യത്തിന്‌ അനുസരിച്ച്‌ കുമ്മനം അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുമെന്നതും ചർച്ചയാണ്‌. തിരുവനന്തപുരത്ത്‌ ചേർന്ന ഭാരവാഹി യോഗത്തിലാണ്‌ സമിതിയെ പ്രഖ്യാപിച്ചത്‌. തുടർയോഗങ്ങൾ ചേരാൻ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ്‌ കാരണം എല്ലാ പരിപാടികളും മാറ്റിവച്ചതായി കെ സുരേന്ദ്രൻ അറിയിച്ചു. Read on deshabhimani.com

Related News