"46 ലക്ഷംപേരിൽ നിന്ന്‌ ഈ വേദിയിൽ നിൽക്കാൻ എന്നെ തെരഞ്ഞെടുത്തതിൽ അഭിമാനമുണ്ട്‌' ; വാസന്തിയമ്മയ്ക്ക്‌ 
ഇരട്ടികൈയടി

കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനച്ചടങ്ങിൽ സ്വാഗതം പറയാനെത്തിയ ഏറ്റവും പ്രായം കൂടിയ കുടുംബശ്രീ പ്രവർത്തകയായ കെ വാസന്തി മുഖ്യമന്ത്രി പിണറായി വിജയനെ അഭിവാദ്യം ചെയ്യുന്നു


തിരുവനന്തപുരം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്‌ ബുധൻ വൈകിട്ട്‌ നടന്ന കുടുംബശ്രീ രജതജൂബിലി ആഘോഷസമാപനത്തിൽ താരമായത്‌ സ്വാഗതം ആശംസിക്കാനെത്തിയ കെ വാസന്തിയാണ്‌. പതിനായിരങ്ങളുടെ കൈയടിയായിരുന്നു വാസന്തിയമ്മയുടെ ശക്തി. കുടുംബശ്രീയുടെ തലമുതിർന്ന അംഗം, 76 കാരി വാസന്തി 46 ലക്ഷംപേരിൽ നിന്ന്‌ വ്യത്യസ്തയാകുന്നത്‌ ഇങ്ങനെയാണ്‌. കൊല്ലം കോർപറേഷനിലെ അഞ്ചാലുംമൂട്‌ ഡിവിഷനിലെ ജനതാ കുടുംബശ്രീയംഗമാണ്‌ വാസന്തി. 15 വർഷമായി  വെെക്കോൽകൊണ്ട്‌ ചിത്രങ്ങൾ രൂപീകരിച്ച്‌ വിൽക്കുന്ന ഒരു സംരംഭക കൂടിയാണ്‌ ഈ 76കാരി. "46 ലക്ഷംപേരിൽ നിന്ന്‌ ഈ വേദിയിൽ നിൽക്കാൻ എന്നെ തെരഞ്ഞെടുത്തതിൽ അഭിമാനമുണ്ട്‌. കുടുംബശ്രീയോട്‌ നന്ദി മാത്രം'–-വാസന്തി വാക്കുകൾ തുടങ്ങിയത്‌ ഇങ്ങനെ. ചടങ്ങിന്‌ നന്ദി പറഞ്ഞത്‌ കോഴിക്കോട് മരുതോങ്കര സിഡിഎസിലെ കൃഷ്ണ ബാലസഭാംഗവുമായ കാദംബരി വിനോദായിരുന്നു. തലമുറകളുടെ സംഗമം കൂടിയായിരുന്നു കുടുംബശ്രീയുടെ രജതജൂബിലി സമാപനം. Read on deshabhimani.com

Related News