കെഎസ്‌യു തൃശൂര്‍ ജില്ലാ സെക്രട്ടറി കോണ്‍ഗ്രസ് വിട്ടു



തൃശൂര്‍> ഗ്രൂപ്പ് തര്‍ക്കത്തിന് പിന്നാലെ കെഎസ്‌യു തൃശൂര്‍ ജില്ലാ സെക്രട്ടറി വി എസ് ഡേവിഡ് രാജിവെച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായും അതിന്റെ പോഷക സംഘടനകളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി ഡേവിഡ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇടുക്കിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ യൂത്ത്കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരെ  തള്ളിപറയില്ലെന്നും പിന്തുണക്കുന്നുവെന്നും പറഞ്ഞത് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. അത് അത്ഭുതം കൊണ്ടല്ല. തെറ്റിനും അറിയാത്ത കാര്യത്തിനും എനിക്കെതിരെ നടപടിയെടുത്തതും ഇനിയും നടപടിക്ക് നീക്കം നടക്കുന്നതും അറിഞ്ഞതു കൊണ്ടാണെന്ന് ഡേവിഡ് പ്രസ്താവനയില്‍ പറയുന്നു. Read on deshabhimani.com

Related News