വിദ്യാർഥിനിക്ക് കൺസൻഷൻ നൽകിയത്‌ കോഴ്സ് സർട്ടിഫിക്കറ്റ് എത്തിച്ചശേഷം: കെഎസ്‌ആർടിസി



തിരുവനന്തപുരം> കാട്ടാക്കട സംഭവത്തിൽ കൺസഷന്‌ വിദ്യാർഥിനി കോഴ്‌സ്‌ സർട്ടിഫിക്കറ്റ്‌ എത്തിച്ചത്‌ 22ന്‌ ആണെന്ന്‌ കെഎസ്‌ആർടിസി.  19ന് കോഴ്സ് സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചതിനാൽ പുതിയ കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. 22ന് പുതിയ കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനെ തുടർന്ന്‌ കൺസഷന് ടോക്കൺ നൽകിയിരുന്നുവെന്നും സിഎംഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 26ന് ക്ലസ്റ്റർ ഓഫീസർ കെ വി അജിയാണ്‌ വിദ്യാർഥിനിയുടെ വീട്ടിലെത്തി കൺസഷൻ കാർഡ്‌ കൈമാറിയത്‌. 20ന്‌ കാട്ടാക്കട യൂണിറ്റിൽവച്ച്‌  അച്ഛനും വിദ്യാർഥിനിക്കും മർദനമേറ്റിരുന്നു. ഇതിൽ അന്വേഷണം നടക്കുകയാണ്‌. കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കാതെയും വിദ്യാർഥിയാണെന്ന് തെളിയിക്കേണ്ട രേഖകൾ ഹാജരാക്കാതെയും കൺസഷൻ വിതരണം ചെയ്തു എന്ന  തരത്തിലുള്ള വാർത്തകൾ വസ്‌തുതാവിരുദ്ധമാണെന്ന്‌ കെഎസ്‌ആർടിസി അറിയിച്ചു. Read on deshabhimani.com

Related News