2000 രൂപ നോട്ട്‌ കെഎസ്‌ആർടിസി സ്വീകരിക്കും



തിരുവനന്തപുരം> ആർബിഐ പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ നിലവിൽ സാധാരണപോലെ റിസർവ്ബാങ്ക് നിർദേശം നൽകിയ തീയതിവരെ കെഎസ്‌ആർടിസി ബസുകളിൽ സ്വീകരിക്കും. എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്മെന്റ് നിർദേശം നൽകി. ഇതിന് വിപരീതമായി വരുന്ന വാർത്തകളും അറിയിപ്പുകളും വാസ്തവവിരുദ്ധമാണെന്ന്‌ അധികൃതർ അറിയിച്ചു. നോട്ടുകൾ സ്വീകരിക്കരുതെന്ന നിർദേശമില്ലെന്നും പരാതി വന്നാൽ ഉത്തരവാദികൾക്കെതിരെ  നടപടിസ്വീകരിക്കുമെന്നും  മാനേജ്മെന്റ് വ്യക്തമാക്കി. Read on deshabhimani.com

Related News