ജനശതാബ്‌ദി ട്രെയിൻ മോഡലിൽ കെഎസ്ആർടിസി; എൻഡ്‌ ടു എൻഡ്‌ ലോ ഫ്ലോർ ബസ്‌ സർവീസ്‌ തുടങ്ങി

'എൻഡ് ടു എൻഡ്' ബസ് പുറപ്പെടും മുൻപ് യാത്രക്കാർക്ക് ടിക്കറ്റ് വിതരണം ചെയ്യുന്ന ഡ്രൈവർ കം കണ്ടക്ടർ എം എസ് അജിത് കുമാർ


കൊച്ചി> കെഎസ്‌ആർടിസി എൻഡ്‌ ടു എൻഡ്‌ ലോ ഫ്ലോർ ബസ്‌ സർവീസ്‌ ആരംഭിച്ചു. തിങ്കൾ രാവിലെ 5.20ന്‌ തിരുവനന്തപുരത്തുനിന്ന്‌ പുറപ്പെട്ട്‌ 9.40ന്‌ എറണാകുളത്ത്‌ എത്തി. വൈകിട്ട്‌ 5.20ന്‌ എറണാകുളത്തുനിന്ന്‌ പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്ന്‌ എറണാകുളത്തേക്കുള്ള യാത്രയിൽ എല്ലാ സീറ്റുകളും ബുക്കിങ്ങായിരുന്നു. മടക്കയാത്രയിൽ ആളുകൾ കുറവായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ വർധിക്കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ കെഎസ്‌ആർടിസി അധികൃതർ പറഞ്ഞു. ഡ്രൈവർമാത്രമുള്ള ബസിന്‌ തിരുവനന്തപുരത്തും എറണാകുളത്തും മാത്രമാണ്‌ സ്‌റ്റോപ്പുള്ളത്‌. തിരുവനന്തപുരം ഡിപ്പോയിലെ എം എസ്‌ അജിത്‌കുമാറായിരുന്നു ആദ്യദിവസത്തെ കണ്ടക്‌ടർ കം ഡ്രൈവർ. കൊല്ലം അയത്തിൽ, ആലപ്പുഴ കൊമ്മാടി എന്നിവിടങ്ങളില്‍ ഒരു മിനിറ്റുവീതം നിർത്തുന്ന ഫീഡർ സ്‌റ്റോപ്പുകളുണ്ട്‌. ഇവിടെ ഇറങ്ങുന്നവർക്ക്‌ മറ്റ്‌ സ്ഥലങ്ങളിലേക്ക്‌ പോകാൻ കെഎസ്‌ആർടിസിയുടെ ഫീഡർ ബസുകൾ ലഭിക്കും.  ഫീഡർ സ്‌റ്റോപ്പുകളിൽ യാത്രക്കാർക്ക്‌ കയറാനും ഇറങ്ങാനും ആകുമെങ്കിലും മുഴുവൻ ചാർജുതന്നെ നൽകേണ്ടിവരും. ഓൺലൈൻവഴിയാണ്‌ സീറ്റ്‌ ബുക്കിങ്. 419 രൂപയാണ്‌ നിരക്ക്‌. രണ്ട്‌ ഫെയർ സ്‌റ്റേജുകൾ ഏർപ്പെടുത്താൻ കെഎസ്‌ആർടിസി ഉദ്ദേശിക്കുന്നുണ്ട്‌. ഇതോടെ നിരക്കിൽ വ്യത്യാസമുണ്ടാകും. പൊതു അവധി ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും സർവീസ്‌ ഉണ്ടാകും. യാത്രക്കാരുടെ എണ്ണം വർധിക്കുന്നതനുസരിച്ച്‌ ആധുനികസൗകര്യമുള്ള ബസുകൾ ഏർപ്പെടുത്താൻ കെഎസ്‌ആർടിസി ആലോചിക്കുന്നു. Read on deshabhimani.com

Related News