കെഎസ്‌ആർടിസി 
സ്വിഫ്‌റ്റിന്‌ അനുമതി



തിരുവനന്തപുരം കിഫ്‌ബി വായ്‌പ വഴി നിരത്തിലിറക്കുന്ന ബസുകൾ ഓടിക്കാൻ കെഎസ്‌ആർടിസി–-സ്വിഫ്‌റ്റ്‌‌ സ്വതന്ത്ര കമ്പനി രൂപീകരിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ സ്വിഫ്‌റ്റ്‌‌ നിലവിൽ വരുന്നതോടെ കിഫ്‌ബി വായ്‌പ വഴി വാങ്ങുന്ന ബസുകളും  ദീർഘദൂര സർവീസുകളും ഇതിന്‌ കീഴിലാകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കെഎസ്ആർടിസി സിഎംഡി ആയിരിക്കും കെ സ്വിഫ്‌റ്റിന്റെയും എക്സ് ഒഫിഷ്യോ ചെയർമാൻ ആൻഡ് മാനേജിങ്ഡയറക്ടർ. കിഫ്ബിയിൽനിന്നെടുക്കുന്ന കടം യഥാസമയം തിരിച്ചടച്ച്‌, ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്നും എടുക്കുന്ന കടം തിരിച്ചടയ്ക്കാൻ കെഎസ്ആർടിസിയെ സഹായിക്കാനുമാണ്‌ പുതിയ കമ്പനി.  310 സിഎൻജി ബസും 50 ഇലക്‌ട്രിക്‌ ബസും വാങ്ങാനും 400 ഡീസൽ ബസ്‌ എൽഎൻജിയിലേക്ക്‌ മാറ്റാനുമായി 359 കോടി രൂപ കിഫ്‌ബി അനുവദിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News