കെഎസ്ആർടിസി പ്രതിസന്ധി: മന്ത്രിതലയോഗം 17ന്



തിരുവനന്തപുരം> കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഗതാഗതമന്ത്രി വിളിച്ച യോഗം 17-ന് ചേരും. തൊഴില്‍ മന്ത്രിയുടെ വി ശിവന്‍കുട്ടിയുടെ സാന്നിധ്യത്തിലാണ് യോഗം. സിഐടിയു അടക്കമുള്ള അംഗീകൃത തൊഴിലാളി സംഘടകളും മാനേജ്മെന്റ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ജൂലൈ മാസത്തെ ശമ്പളം കുടിശിക പർൂണമായി നൽകാനായിട്ടില്ല. ഓണക്കാലത്തെ ബോണസും മറ്റു ആനുകൂല്യങ്ങളും നല്‍കാനും പണം വേണം.  ഇതിനുപുറമെയാണ് ഡീസല്‍ പ്രതിസന്ധിയും. സര്‍ക്കാര്‍ 20 കോടി രൂപ ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ അനുവദിച്ചിട്ടുണ്ട്. എന്നിട്ടും ഷെഡ്യൂളുകള്‍ വെട്ടിച്ചുരുക്കിയ സ്ഥലങ്ങളില്‍ പൂര്‍ണമായി സര്‍വീസ് പുനസ്ഥാപിക്കാനും ആയിട്ടില്ല. ഈ സഹാചര്യത്തിലാണ് ഗതാഗതമന്ത്രി ആന്റണി രാജു പ്രശ്നങ്ങള്‍ യോഗം വിളിച്ചത്. ശമ്പളപ്രതിസന്ധി പൂര്‍ണമായി പരിഹരിക്കണമെന്നാണ് തൊഴലാളികളുടെ ആവശ്യം. എല്ലാ മാസം അഞ്ചാം തിയതിക്ക് മുന്‍പായി ശമ്പളം നല്‍കണം. കൂടുതല്‍ സര്‍വീസുകള്‍ നടത്തി വരുമാനം വര്‍ദ്ധിപ്പിക്കണം. അശാസ്ത്രീയമായ പരിഷ്‌കാരങ്ങള്‍ പാടില്ലെന്നും യൂണിയനുമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യണമെന്നുമാണ് യൂണിയനുകളുടെ ആവശ്യം. Read on deshabhimani.com

Related News