ആനവണ്ടിയിൽ കേറിക്കോ, 
കുട്ടമ്പുഴ–-മാങ്കുളംവഴി മൂന്നാറിലേക്ക്



കോതമംഗലം വനാന്തരങ്ങളിലൂടെ കോതമംഗലത്തുനിന്ന്‌ കുട്ടമ്പുഴ– -മാങ്കുളംവഴി മൂന്നാറിലേക്ക് ആനവണ്ടിയാത്ര തുടങ്ങുന്നു. കാടിന്റെ വന്യതയും ഹൈറേഞ്ചിന്റെ കുളിർമയും ആസ്വദിക്കാനായി കോതമംഗലം കെഎസ്ആർടിസി ഡിപ്പോയാണ്‌ സഞ്ചാരികൾക്കായി അവസരം ഒരുക്കുന്നത്. കോതമംഗലം– --തട്ടേക്കാട് –- -കുട്ടമ്പുഴ-–- മാമലക്കണ്ടം–- -കൊരങ്ങാടി–- -മാങ്കുളം–- -ലക്ഷ്‌മി എസ്‌റ്റേറ്റുവഴി മൂന്നാറിലേക്കാണ് ട്രയൽ ട്രിപ്പ്. ഞായർ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സർവീസ് വിജയകരമായാൽ തുടർന്നും എല്ലാ ഞായറാഴ്ചകളിലും തുടരും.  മൂന്നാർ എത്തിയശേഷം അടിമാലി–- -നേര്യമംഗലം റോഡിലൂടെ കോതമംഗലത്ത് എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഒമ്പതിന് തുടങ്ങി വൈകിട്ട് ആറിന്  തിരിച്ചെത്തുന്ന രീതിയിലാണ് സർവീസ്.  ഉച്ചയൂണും വൈകിട്ട് ചായയും ഉൾപ്പെടെ ഏകദേശം 500 രൂപയാണ് ടിക്കറ്റ് നിരക്ക്.  മുൻകൂടി ബുക്ക് ചെയ്യുവാൻ 9447984511, 9446525773 നമ്പറുകളിൽ ബന്ധപ്പെടാം. Read on deshabhimani.com

Related News