ആലുവയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷ്‌ടിച്ചു; വഴിനീളെ അപകടം, മോഷ്‌ടാവ് പിടിയിൽ



കൊച്ചി> ആലുവ ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷ്‌ടിച്ച കള്ളൻ പിടിയിൽ. വ്യാഴാഴ്‌ച രാവിലെ 8.10 ഓടെയാണ് ബസ് മോഷണം പോയത്. ബസ് മോഷ്‌ടിച്ച് കടത്തിയ പ്രതിയെ നോർത്ത് പോലീസ് പിടികൂടി. ഇയാൾക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. മെക്കാനിക്കിന്റെ വേഷം ധരിച്ചെത്തിയ ആൾ ബസുമായി കടന്നുകളയുകയായിരുന്നു. കോഴിക്കോട്ടെയ്‌ക്ക് സർവ്വീസ് നടത്താനായി നിർത്തിയിട്ട ബസ് ആണ് മോഷ്‌ടിച്ചത്. യാത്രയ്‌ക്കിടെആലുവ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് വരുന്ന വഴിയിൽ ബസ് നിരവധി വാഹനങ്ങളിൽ തട്ടി. തുടർന്ന് കലൂർ പുല്ലേപടിയിൽ വച്ച് നോർത്ത് പൊലീസ് വാഹനം തടഞ്ഞു നിർത്തുകയായിരുന്നു.   Read on deshabhimani.com

Related News