ബാലരാമപുരത്ത് കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി 30 ഓളം പേർക്ക് പരിക്ക്



തിരുവനന്തപുരം> ബാലരാമപുരം പള്ളിച്ചൽ പാരൂർക്കുഴിയിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേർക്ക് പരിക്ക്. തിരുവനന്തപുരത്തു നിന്ന് നാഗർകോവിലിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് കടയിലേയ്‌ക്ക്  ഇടിച്ചുകയറുകയായിരുന്നു. കടയിൽ ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ 30 യാത്രക്കാർക്ക് പരുക്കേറ്റു. പരുക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.   Read on deshabhimani.com

Related News