കെഎസ്ആർടിസിയുടെ നഷ്‌ടം അക്രമികളിൽനിന്ന്‌ ഈടാക്കണം: ഹൈക്കോടതി



കൊച്ചി > കെഎസ്ആർടിസി ബസുകൾ നശിപ്പിച്ചതിന്റെ നഷ്‌ടം ഹർത്താൽ ആഹ്വാനം ചെയ്‌തവരിൽനിന്ന്‌ ഈടാക്കണമെന്ന് ഹൈക്കോടതി. ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാരുടെ ചികിത്സാചെലവും കേടായ ബസുകൾ അറ്റകുറ്റപ്പണി നടത്തി സർവീസ് പുനരാരംഭിക്കുന്നതുവരെ ട്രിപ്പുകൾ മുടങ്ങിയതിന്റെ നഷ്ടവും ഇവരിൽനിന്ന് ഈടാക്കണം. ഇതുസംബന്ധിച്ച നടപടികൾക്ക് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവർ മേൽനോട്ടം വഹിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. റിപ്പോർട്ട്‌ ഒക്ടോബർ 17നുമുമ്പ് സമർപ്പിക്കണം. കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ്  കോടതിയുടെ ഉത്തരവ്‌. Read on deshabhimani.com

Related News