കെഎസ്‌ആർടിസിയിൽ ശമ്പള വിതരണം ആരംഭിച്ചു; ധനവകുപ്പ്‌ 20 കോടി കൂടി അനുവദിച്ചു: മന്ത്രി ആന്റണി രാജു



തിരുവനന്തപുരം > കെഎസ്‌ആർടിസി ജീവനക്കാർക്കുള്ള ശമ്പള വിതരണം ഇന്ന്‌ വൈകുന്നേരത്തോടെ ആരംഭിച്ചതായി മന്ത്രി ആന്റണി രാജു. ഇതിനായി ധനവകുപ്പ്‌ 20 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്‌. നേരത്തെ നൽകിയ 30 കോടിക്ക്‌ പുറമേയാണിത്‌. ധനമന്ത്രി പറഞ്ഞത്‌ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ സാമ്പത്തിക ഭദ്രത ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News