കണ്ണൂരില്‍ ലോറിയും കെഎസ്ആര്‍ടിസി ബസുകളും കൂട്ടിയിടിച്ചു; എട്ടുപേര്‍ക്ക് പരിക്ക്



കണ്ണൂര്‍> കണ്ണൂരില്‍ ലോറിയും കെഎസ്ആര്‍ടിസി ബസുകളും കൂട്ടിയിടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ ആറോടെ തളിപ്പറമ്പ് കുറ്റിക്കോല്‍ ദേശീയപാതയിലാണ് സംഭവം. ലോറിക്ക് പുറകില്‍ ഇടിച്ചുകയറിയ ബസിലെ ഡ്രൈവര്‍ പികെ ശ്രീജിത്തിന്(35) ആണ് പരിക്കേറ്റത്. കാസര്‍ക്കോട്ടേക്ക് പോകുകയായിരുന്ന ബസിന് പുറകില്‍ മംഗലാപുരത്തേക്ക് പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിക്കുകയായിരുന്നു.അപകടത്തില്‍പ്പെട്ട ലോറിക്ക് പിന്നില്‍ മറ്റൊരു കെഎസ്ആര്‍ടിസി ബസ് കൂടി ഇടിച്ചുകയറുകയായിരുന്നു. സ്റ്റിയറിംഗിനിടയില്‍ കുടുങ്ങിക്കിടന്ന ശ്രീജിത്തിനെ അഗ്നിശമന സേന എത്തിയാണ് പുറത്തെടുത്തത്.     Read on deshabhimani.com

Related News