ജോലിക്കിടെ തെന്നിവീണ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു



വാളയാർ> കെഎസ്ഇബി കഞ്ചിക്കോട് 221 കെവി സബ്സ്റ്റേഷനിൽ ജോലിക്കിടെ സ്ട്രെച്ചറിൽ നിന്ന്‌ കാൽതെന്നിവീണ്‌ കരാർ ജീവനക്കാരൻ മരിച്ചു. മാത്തൂർ തച്ചങ്കാട് കണ്ണിയംകോട് പരേതനായ കോമ്പിയുടെ മകൻ ചന്ദ്രൻ (52) ആണ് മരിച്ചത്. ശനി പകൽ 3.45നാണ് അപകടം. സബ്സ്റ്റേഷനിൽ ഇടിമിന്നൽ മൂലമുണ്ടാകുന്ന അപകടം ഒഴിവാക്കാൻ ലൈറ്റിങ് അറസ്റ്റർ മാറ്റുന്നതിനിടെയാണ് അപകടം. എട്ടടിയിലേറെ ഉയരത്തിൽനിന്ന് തറയിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. ഉടൻ കഞ്ചിക്കോട് പിഎച്ച്സിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. അമ്മ: പാറു. ഭാര്യ: വസുന്ധര. മക്കൾ: നീതു, ഗീതു, നിഖിൽ. വാളയാർ പൊലീസ് കേസെടുത്തു. അപകടത്തിൽ അന്വേഷണം നടത്തുമെന്ന് കെഎസ്ഇബിയും അറിയിച്ചു. Read on deshabhimani.com

Related News